X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വെട്ടിയ ഭാഗങ്ങള്‍ പുറത്ത് വിടുന്നതില്‍ ഇന്ന് ഉത്തരവില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനം മാറ്റി വിവരാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ ഇന്ന് ഉത്തരവില്ല. രഹസ്യവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ഒരു പരാതി കൂടി ലഭിച്ചു.

ഇന്ന് 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്നോ പരാതി എന്താണെന്നോ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ പുറത്തു വിട്ടേക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്. വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹക്കീം വിധി പറയുമെന്നായിരുന്നു അറിയിച്ചത്. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളാണ് രഹസ്യമാക്കിവെച്ചത്്. ഈ ഭാഗങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു അറിയിപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് അവസാന നിമിഷമാണ് അഞ്ചു പേജുകള്‍ ഒഴിവാക്കിയത്.

 

 

webdesk17: