X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പൂഴ്ത്തിവെച്ച ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ നീക്കം നടന്നതായി സൂചന

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവെച്ച ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിവരാവകാശ കമ്മീഷനിലും നീക്കങ്ങള്‍ നടന്നതായി സൂചന. അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ച് ഏറെ വൈകിയാണ് പുതിയ ഹരജിയെക്കുറിച്ച് അറിയുന്നത്. അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിന് പുതിയ ഹരജി ആദ്യം നല്‍കാതിരുന്നതിലും ദുരൂഹത കാണുന്നു.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വിവരാവകാശ കമ്മീഷണര്‍ ഡോ എ.അബ്ദുല്‍ ഹക്കീമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഉത്തരവ് പറയുന്നതിന് തൊട്ടു മുമ്പാണ് പുതിയ ഹരജി വിവരാവകാശ കമ്മീഷണര്‍ അറിയുന്നത്. ഇതോടെ കമ്മീഷന് അകത്ത് ആസൂത്രിത നീക്കം നടന്നതായാണ് സൂചന.

ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൂഴ്ത്തിവെച്ച ഭാഗങ്ങള്‍ സര്‍ക്കാര്‍ ആദ്യം പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു. ഇതിനിടയില്‍ രഹസ്യവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് മറ്റൊരു അപ്പീല്‍ എത്തിയിരുന്നു. ഇതില്‍ തീര്‍പ്പുകല്‍പിച്ച ശേഷം മാത്രമേ ഉത്തരവുണ്ടാകൂവെന്നാണു പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകനെ കമ്മീഷന്‍ അറിയിച്ചിരുന്നത്.

 

webdesk17: