X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകി: പാര്‍വതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഡബ്ലു.സി.സി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നേരത്തേ നടപടി എടുക്കേണ്ടതായിരുന്നെന്നും എങ്കില്‍ നാലര വര്‍ഷം കൊണ്ട് നിരവധി ജീവിതങ്ങള്‍ മാറിയേനേയെന്നും ഡബ്ലു.സി.സി. പ്രവര്‍ത്തകയും നടിയുമായ  സ്ത്രീസുരക്ഷ ഉറപ്പാക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയെന്നും പാര്‍വതി പറഞ്ഞു.

ഡബ്ലു.സി.സി ഉള്‍പ്പെടെയുളള സംഘടനകള്‍ ചോദിക്കുന്നതും വാദിക്കുന്നതും ആളുകളുടെ ജീവിതവും തൊഴിലിനേയും കുറിച്ചാണ്. തൊഴിലിടങ്ങളിലെ അവകാശങ്ങളെ കുറിച്ചാണ്. പാര്‍വതി പറഞ്ഞു. കുറ്റം ചെയ്തവരുടെ പേരുകളേക്കാള്‍ പ്രധാനം ഇനിയുള്ള നടപടികളാണെന്നും സര്‍ക്കാര്‍ ഇനിയെന്ത് ചെയ്യുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും പാര്‍വതി പറഞ്ഞു. തങ്ങള്‍ ഇതുവരെ പറഞ്ഞതിനെല്ലാം വിശ്വാസ്യത കൈവന്നതില്‍ സന്തോഷമുണ്ട്, ട്രിബ്യൂണല്‍, കോണ്‍ക്ലെവ് നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വേണം പാര്‍വതി വ്യക്തമാക്കി.

വിഷയത്തില്‍ പ്രതികരിച്ച മന്ത്രിമാരുടെ പ്രസ്താവനകള്‍ നിരാശയുണ്ടാക്കിയെന്നും ഇരകള്‍ കേസുകൊടുക്കട്ടേയെന്ന് പറയുന്നത് സങ്കടകരമാണെന്നും പറഞ്ഞ പാര്‍വതി ജനങ്ങളേല്‍പ്പിച്ച വിശ്വാസം സര്‍ക്കാര്‍ തകര്‍ത്തു എന്നും കുറ്റപ്പെടുത്തി.

 

webdesk14: