X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മുഴുവന്‍ കുറ്റക്കാരെയും ശിക്ഷിക്കണം: മുസ്‌ലിം ലീഗ്‌

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകളെയും മാതൃകപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ദക്ഷിണ മേഖല ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തില്‍ അപമാനകരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സംക്ഷിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

സര്‍ക്കാരിന്റെ ഇടപെടലില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. സ്വന്തക്കാരായ ആളുകളെ രക്ഷിക്കാനാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത്. മന്ത്രിസഭയിലും നിയമസഭയിലുമുള്ള ഇടത് സഹയാത്രികരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം കേരളത്തില്‍ അലയടിക്കുമെന്നും യോഗം വിലയിരുത്തി.

webdesk14: