കൊല്ലം: ഹെല്‍മെറ്റില്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത എഴുപതുകാരനെ മര്‍ദിച്ച് പൊലീസ്. കൊല്ലം ചടയമംഗലത്ത് ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് ജോലിക്കു പോവുകയായിരുന്ന രാമാനന്ദന്‍ നായരെ(70) ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയമായിരുന്നു.
രാമനന്ദന്‍ നായരും സുഹൃത്തും ജോലിക്കു പോകുന്നതിനിടെ പൊലീസ് കൈ കാണിച്ച് ബൈക്ക് നിര്‍ത്തിച്ചു. ഇരുവര്‍ക്കും ഹെല്‍മെറ്റുണ്ടായിരുന്നില്ല. ആയിരം രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈയില്‍ പണമില്ലെന്നു പറഞ്ഞു. സ്റ്റേഷനില്‍ വന്ന് പിഴയടക്കാമെന്ന് പറഞ്ഞെങ്കിലും എസ്‌ഐ ഷജീം അത് കൂട്ടാക്കിയില്ല. അദ്ദേഹം ഇരുവരെയും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി.
ബൈക്കോടിച്ച ആളെയാണ് ആദ്യം ജീപ്പില്‍ കയറ്റിയത്. താന്‍ പിറകിലിരുന്ന ആളാണെന്നും പിഴയടക്കേണ്ട ആവശ്യമില്ലെന്നും രാമനന്ദന്‍ പറഞ്ഞതോടെയാണ് ഇയാളെ അടിച്ചതും വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയതും. പിന്നീട് പുറത്തിറങ്ങിയ വൃദ്ധന്‍ ‘ഒന്നുകില്‍ കൊല്ലണം, അല്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകൂ’ എന്ന് അലറുന്നത് വിഡിയോയില്‍ കേള്‍ക്കാം. സംഭവം പുറത്തായതോടെ കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.