തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലിക്കോപ്റ്റര്‍ പറന്ന വകയില്‍ ഇതുവരെയുള്ള ചെലവ് 22.21 കോടി രൂപ. എപി അനില്‍കുമാറിന്റെയും കെ ബാബുവിന്റെയും ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
105.3 മണിക്കൂറാണ് ഹെലികോപ്റ്റര്‍ ആകെ പറന്നത്. ഇതുപ്രകാരം ഓരോ മണിക്കൂറും പറക്കാന്‍ സര്‍ക്കാരിന് വരുന്ന ചെലവ് 21.09 ലക്ഷം രൂപ.