X
    Categories: indiaNews

മധ്യപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തിരച്ചിറക്കി; കാരണം സാങ്കേതിക തകരാര്‍

ധാര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ശേഷമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ധാര്‍ ജില്ലയിലെ മനാവാറില്‍ തിരിച്ചിറക്കിയതായി പോലീസ് അറിയിച്ചു.

മനാവാറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ധാറിലേക്ക് പോകാനായിരുന്നു മുഖ്യമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം തിരഞ്ഞെടുത്തത്. യാത്ര മുടങ്ങിയതോടെ പിന്നീട് മുഖ്യമന്ത്രി റോഡ് മാര്‍ഗം പോയി.

webdesk13: