സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തില്‍ അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തും.
കോവിഡ് പ്രതിസന്ധിക്കെിടെ 2020 ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. വന്‍ദൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിനു ശേഷം കരാര്‍ പുതുക്കിയില്ല. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ തിരിച്ചെത്തുകയാണ്.
മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍ കൂടുതല്‍ പറഞ്ഞാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം.