വാഷിങ്ടണ്‍: ഹെലേന എന്നു പേരുള്ള ശീതക്കാറ്റ് അമേരിക്കയെ വിറപ്പിക്കുന്നു. തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ കാറ്റ് വടക്കുകിഴക്കന്‍ മേഖലയിലും ഭീതി വിതക്കുകയാണ്.
മോണ്ട്‌ഗോമറി കൗണ്ടിയിലെ ആഷ്‌ബോറോയില്‍ മഞ്ഞില്‍മൂടിയ ഹൈവേയില്‍ കാര്‍ തെന്നിമറിഞ്ഞ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മസാച്ചുസെറ്റ്‌സിലെ ഈസ്റ്റ് ബ്രിജ്‌വാട്ടറില്‍ 19.5 മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശൈത്യത്തേക്കാള്‍ കൂടുതലാണിത്. മസാച്ചുസെറ്റ്‌സില്‍ ഡ്രൈവിങ് ദുഷ്‌കരമാകും വിധമാണ് ഹിമപാതം. റോഡുകള്‍ സഞ്ചാര യോഗ്യമാക്കുന്നതിനായി 3000-ലധികം സ്‌നോ ഫൈറ്റിങ് ഉപകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ന്യൂയോര്‍ക്ക് നഗരത്തിലും ലോങ് ഐലാന്റിലും ഹെലേനയെ തുടര്‍ന്ന് മഞ്ഞുവീഴ്ചയുണ്ടായി.