കാലിഫോര്‍ണിയ: ഭൂമിയില്‍ ഇന്റര്‍നെറ്റ് ബന്ധത്തെയടക്കം തടസപ്പെടുത്തുന്ന സൗരക്കാറ്റടിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയായ സംഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്‌സില്‍ സംഗീത അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.
ഇതുപ്രകാരം മാസങ്ങളോളം ഇന്റര്‍നെറ്റ് തടസപ്പെട്ടേക്കുമെന്ന് പഠനത്തില്‍ പറയുന്നു.
സോളാര്‍ സൂപ്പര്‍ സ്റ്റോംസ്; പ്ലാനിങ് ഫോര്‍ ആന്‍ ഇന്റര്‍നെറ്റ് അപ്പോകാലിപ്‌സ് എന്ന ഗവേഷണ റിപ്പോര്‍ട്ടിലാണ് സൗരക്കാറ്റിനുള്ള സാധ്യത പറയുന്നത്. 1.6 മുതല്‍ 12 ശതമാനം വരെയാണ് കാറ്റടിക്കാനുള്ള സാധ്യത.