ഗുരുവായൂര്‍ തമ്പുരാന് പടിയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ്ണ വ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
വീട്ടില്‍ ബാലന് കുടുംബവും സിനിമയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നിട്ടുണ്ട്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയംതോന്നി വീട് പരിശോധിച്ചപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്.സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല.