X

സംസ്ഥാനത്ത് അതിശക്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകാന്‍ ഒരാഴ്ച കൂടി കഴിയുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ച വൈകി എത്തിയ കാലവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കാര്യമായി മഴ കുറഞ്ഞില്ല. എന്നാല്‍ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും.

webdesk14: