സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് വല്‍കി. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതിനിടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ മഴ തുടരും.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.
ഇടുക്കിയില്‍ ഇന്നലെ ശക്തമായ മഴ പെയ്തതില്‍ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിച്ചു.