കോഴിക്കോട് മലയോര മേഖലകളില്‍ കനത്ത മഴ.കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പ്പൊട്ടി ഗതാഗതം തടസ്സപ്പെട്ടു.ചാത്തന്‍കോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്.റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.നിരവിധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായും അറിയുന്നു.ആളാപയമില്ല.
അതെ സമയം കനത്ത മഴയില്‍ അടിവാരം ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.ചില വീടുകളിലും സമീപത്തെ ചില വീടുകളിലും വെള്ളം കയറിയതായും അറിയാന്‍ കഴിയുന്നു.