X

ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിലായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ വെള്ളത്തിനടിയിലായി. രാവിലെ മുതല്‍ വെള്ളക്കെട്ട് സംബന്ധിച്ച് 15 പരാതികള്‍ ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും ഉണ്ടായി.മണിക്കൂറുകളാണ് നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്.കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ദില്ലി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.

പകല്‍ സമയത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രാവിലെ 8.30നും 11.30നും ഇടയില്‍ 21.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. റിഡ്ജ് ഒബ്‌സര്‍വേറ്ററിയില്‍ 36.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

webdesk11: