X

കനത്ത മഴ; ചുഴലികൊടുങ്കാറ്റ്: 11 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ കനത്ത മഴ ട്രെയ്‌ലിന്‍ സംവിധാനത്തെയും ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ഓളം ട്രെയിനുകള്‍ റദ്ദാക്കി.

നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചറും ഇതേ ട്രെയിനിന്റെ തിരിച്ചുള്ള യാത്രയും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമുവും, പുനലൂര്‍- കന്യാകുമാരി പാസഞ്ചറും റദ്ദാക്കി.
ചെന്നൈ എഗ്മോര്‍-കൊല്ലം എകസ്പ്രസ് തിരുവനന്തപുരത്ത് വരെയാക്കി ചുരുക്കി.
കൊല്ലം – ചെന്നൈ എഗ്മോര്‍ തിരുവനന്തപുരത്തു നിന്നാണ് പുറപ്പെടുക.

തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി തിരുവനന്തപുരത്തിനും തിരുനെല്‍വേലിക്കുമിടയില്‍ റദ്ദാക്കി. ഈ ട്രെയില്‍ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പുറപ്പെടുക.

കേരളതീരത്ത് രൂപപ്പെട്ട കനത്ത ചുഴലിക്കാറ്റാണ് തെക്കന്‍ ജില്ലകളില്‍ കനത്ത് മഴയ്ക്ക് കാരണമായത്. കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ചുഴലികൊടുങ്കാറ്റ് രൂപപ്പെട്ടത്.

chandrika: