X
    Categories: Newsworld

യു.എസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: കെന്റക്കിയില്‍ ഒരു മരണം

തെക്കുകിഴക്കന്‍ യു.എസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. കെന്റക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ക്ലേ കൗണ്ടിയില്‍ വെള്ളപ്പൊക്കത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലകപ്പെട്ടു.

ടെന്നസി, അര്‍ക്കന്‍സാസ് എന്നിവക്കൊപ്പം രണ്ട് സംസ്ഥാനങ്ങളും വെള്ളപ്പൊക്ക മുന്നറിയിപ്പിലാണ്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശവാസികളോട് റോഡുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി.

വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വാരാന്ത്യ മഞ്ഞുവീഴ്ചയും മിസിസിപ്പി താഴ്വരയിലെ ചുഴലിക്കാറ്റ് ഭീഷണിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെര്‍ജീനിയയിലെ റോഡുകള്‍ തടസ്സപ്പെട്ടു. പടിഞ്ഞാറന്‍ വിര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസെ കഴിഞ്ഞ ദിവസം രാത്രി തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

webdesk17: