X

കനത്ത മഴ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടുക്ക് വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഇന്നു നാലു ജില്ലകളില്‍ മാത്രമാണ് നേരത്തെ യെല്ലോ അര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ ഉച്ചക്കുള്ള മുന്നറിയിപ്പില്‍ സംസ്ഥാനമെമ്പാടും അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ ജാഗ്രതയോടെയിരിക്കാന്‍ അധികൃതര്‍ക്കു മുന്നറിയിപ്പുണ്ട്.
മഴ ശക്തമായെങ്കിലും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പില്ല.

chandrika: