അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.
മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.