കനത്ത മഴയെ തുടര്‍ന്ന് ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചാലിയാറിന് ഇരുകരയിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങാന്‍ ശ്രമിക്കരുത്. താഴ്ന്ന പ്രദേശങ്ങളായ ഒളവണ്ണ ബികെ കനാല്‍ മുതല്‍ പൂളക്കടവ് പാലം വരെ ഇരുകരകളില്‍ ഉള്ളവരെയും മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ആകെ 10 ക്യാമ്പുകള്‍ 127 കുടുംബങ്ങള്‍, 428 അംഗങ്ങള്‍ ഒളവണ്ണയില്‍ ബികെ കനാല്‍ മുതല്‍ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നു.
കോഴിക്കോട് ജില്ലയില്‍ 12 ക്യാമ്പുകളിലായി 518 ആളുകള്‍
കോഴിക്കോട് ജില്ലയില്‍ 12 ക്യാമ്പുകളിലായി കുടുംബങ്ങളില്‍ നിന്നായി 518 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മാവൂരില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെയും മാവൂര്‍ ഒറ്റപ്ലാക്കല്‍ ഷംസു വിന്റെ വീട്ടില്‍ തുടങ്ങിയ ക്യാമ്പില്‍ 41 കുടുംബങ്ങളിലെ 85 ആളുകളെയും ആണ് മാറ്റി പാര്‍പ്പിച്ചത്.
കാവിലും പാറയില്‍ പൂതംപാറ കാരിമുണ്ട അംഗനവാടിയില്‍ മൂന്നു കുടുംബങ്ങളിലായി 14 പേരും, കാവിലുംപാറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (തൊട്ടില്‍പ്പാലം) 14 കുടുംബങ്ങളിലെ 52 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.
രാരോത്ത് വില്ലേജിലെ എളോത്തുകണ്ടി കോളനിയിലെ 34 കുടുംബങ്ങളിലെ 135 ആളുകളെ വെഴുപ്പൂര്‍ എ എല്‍ പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മാവൂര്‍ വില്ലേജിലെ വളയനൂര്‍ എല്‍. പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 12 പേരും ഒളവണ്ണ വില്ലേജിലെ തുമ്പയില്‍ എ. എല്‍.പി സ്‌കൂളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 43 പേരും തിരുവമ്പാടി വില്ലേജിലെ സെക്രെറ്റ് ഹാര്‍ട്ട് സ്‌കൂളില്‍ നാല് കുടുംബങ്ങളില്‍ നിന്നായി 22 പേരും കുമാരനല്ലുര്‍ മര്‍ക്കത്തുല്‍ ഇസ്ലാം സംഘം ക്വാര്‍ട്ടേഴ്‌സില്‍ 20 കുടുംബങ്ങളില്‍ നിന്നായി 80 പേരുമാണ് ഉള്ളത്.
കോഴിക്കോട് താലൂക്കിലെ കക്കാട് വില്ലജ് കക്കാട് അംഗനവാടിയില്‍ അഞ്ചു കുടുംബങ്ങളില്‍ നിന്നായി 11 പേര്‍.
കോടഞ്ചേരിയില്‍ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി. എം. ഇ.എസ് ഫാത്തിമ റഹീം സെന്റര്‍ സ്‌കൂളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 30 പേര്‍.ധ3:51 കക്കയം ഡാം വൈകിട്ട് അഞ്ചിന് തുറക്കും. കുറ്റിയാടി പുഴയുടെയും കൈവഴികളുടെയും ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
മഴ ശക്തമായി തുടരുന്ന പക്ഷം കാരാപ്പുഴ അണക്കെട്ടില്‍ നിന്നും നാളെ (9.8.2019) രാവിലെ 8 മണി മുതല്‍ വെള്ളം കൂടുതലായി തുറന്ന് വിടുന്നതായിരിക്കും. ഈ അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ ബഹിര്‍ഗ്ഗമന പാതയിലെ താമസക്കാര്‍ ജാഗ്രത പാലിക്കേണ്ടറ്റ്ഗാണ്. ജലനിരപ്പ് പുഴകളിലും തോടുകളിലും പരിസരങ്ങളിലും മറ്റും ഒന്നര മീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ട്.കലക്ടറുടെ അടിയന്തര സന്ദേശം;
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.