കനത്ത മഴ മുന്‍പില്‍കണ്ട് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ജിദ്ദ വിദ്യഭ്യാസ വകുപ്പ് ഞായറാഴ്ച്ച അവധി പ്രഖ്യപിച്ചു. മക്ക, അല്‍ബാഹ, മദീന, അല്‍ഖസീം, ഉത്തര അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ജൗഫ്, തബൂക്ക് പ്രവശ്യയിലും റിയാദ് പ്രവശ്യയുടെ ചില ഭാഗങ്ങളിലും കനത്തമഴ കാരണമുള്ള മഴവെള്ളപ്പാച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്ലാസുകള്‍ മദ്‌റസത്തീ പ്ലാറ്റ്‌ഫോംവഴി നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് അല്‍സുഖൈറാന്‍ പറഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അല്‍ജൗഫ്, തബൂക്ക്, ഉത്തര അതിര്‍ത്തികളിലെല്ലാം മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത; സ്‌കൂളുകള്‍ക്ക് അവധി
Related Post