X

കനത്ത മഴ; നിടുമ്പൊയില്‍-മാനന്തവാടി ഗതാഗതം നിരോധിച്ചു

കണ്ണൂര്‍:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിടുംമ്പൊയില്‍-മാനന്തവാടി ഗതാഗതം നിരോധിച്ചു. 24ാം മൈല്‍ ചെക്യേരിയില്‍ ഉരുള്‍പൊട്ടി ഒരു കിലോമീറ്ററോളം റോഡ് തകര്‍ന്നതായാണ് വിവരം.

മാനന്തവാടിയിലേക്കു പോകുന്നവര്‍ പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

Test User: