തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ നാലു ദിവസത്തേക്ക് അതിശക്ത മഴക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടി തുടര്‍ച്ചയായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രാദേശികമായ ചെറു മിന്നല്‍ പ്രളയം ഉണ്ടാകാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
മധ്യതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം.
ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമാണ് മഴ കനക്കാന്‍ സാധ്യതയുള്ളത്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വനമേഖലയില്‍ ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്.
നാളെ ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുള്ള അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായക്കാണ് സാധ്യത. ട്രോളിങ് നിരോധനം അവസാനിപ്പിച്ചെങ്കിലും വരുന്ന നാലു ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.