X
    Categories: indiaNews

കനത്തമഴ; തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴുപേരെ കാണാതായി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. ഏഴുപേരെ കാണാതായി. നിരവധി വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി.

ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. 35 ടണ്‍ ഭാരമുള്ള പാറ 20 അടിയോളം താഴ്ചയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ രണ്ടുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയില്‍ അകപ്പെട്ടു. ഈ വീട്ടിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അര്‍ധ രാത്രിയോടെ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാന്‍ സ്‌നിഫര്‍ ഡോഗിനെ സ്ഥലത്തെത്തിക്കും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹൈഡ്രോളിക് എയര്‍ ലിഫ്റ്റിംഗ് ബാഗ് ഉള്‍പ്പെടെയുള്ള ചില ഉപകരണങ്ങളും ആരക്കോണത്ത് നിന്ന് എത്തിക്കും.

അതേസമയം ഫിന്‍ജാന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

 

 

webdesk17: