X

ബുധനാഴ്ച വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഈ മാസം മുപ്പതുവരെ കേരളത്തില്‍ ഒറ്റപ്പെട്ട മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്പ്രഖ്യാപിച്ചു. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Test User: