തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ കാറ്റോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നുള്ള മഴയും ലഭിക്കുന്നുണ്ട്. കേരളം, ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.
അതിനിടെ തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. റെയില്‍വേ ട്രാക്കില്‍ പലയിടത്തായി മണ്ണിടിഞ്ഞുവീണും വെള്ളം കയറിയും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വീടുകളുടെ മേല്‍ മണ്ണിടിഞ്ഞു വീണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.