തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്.
ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്.
മലയോര മേഖലകളിലാണ് മഴ ശക്തമാവുക. ഇടിമിന്നലും കാറ്റും ഉണ്ടായിരിക്കാനുള്ള സാധ്യതയുമുണ്ട്.