X

മഴ രണ്ടു ദിവസംകൂടി പെയ്‌തേക്കും; അറബിക്കടലില്‍ ചക്രവാത ചുഴി

സംസ്ഥാനത്ത് ശക്തമായ മഴ രണ്ടുദിവസം കൂടി തുടരാന്‍ സാധ്യതയെന്ന് റവന്യുമന്ത്രി കെ.രാജന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. അറബികടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരും.

മലയോരമേഖലയില്‍ രാത്രിയാത്ര നിരോധിച്ചു. അപകടസാധ്യതയുളള മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ജില്ല കല്കടറുമാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.

web desk 1: