X

ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമഴക്കു സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നവംബര്‍ ആറു വരെ കനത്ത മഴക്കു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്ന് നാളെയും വ്യാഴാഴ്ചയും ആറു ജില്ലകളില്‍ യെല്ലോ ആലര്‍ട്ട് രേഖപ്പെടുത്തി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ആ സാഹചര്യത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും കാലവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്.

 

web desk 1: