X

സംസ്ഥാനത്ത് 16 വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം: 16 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. 15ന് ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച വയനാടും പാലക്കാടും ഒഴികെ 12 ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ 16 വരെ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

 

web desk 1: