കാലവര്‍ഷം നാളെ കേരളത്തിലെത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് . സംസ്ഥാനത്ത് ഈ മഴക്കാലത്ത് മഴ കുറയാനാണ് സാധ്യത. എന്നാല്‍ അതിതീവ്രമഴയോ പ്രളയമോ ചുഴലിക്കാറ്റോ ഉണ്ടാകാനുള്ള സാധ്യത കാലാവസ്ഥാ ശാത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
മണ്‍സൂണ്‍ എത്തിയാലും ആദ്യഘട്ടത്തില്‍ ദുര്‍ബലമാകാനാണ് സാധ്യത. ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സ്വാധീനമാണ് കാരണം. ഈ മഴക്കാലത്ത് പൊതുവെ കേരളത്തിലും തെക്കേഇന്ത്യയിലാകെയും മഴ കുറയാനാണ് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്.