X

കനത്ത മഴയില്‍ മുങ്ങി മുംബൈ; മഴ അഞ്ച് ദിവസം കൂടി തുടരും

മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. ഒട്ടു മിക്ക പ്രദേശങ്ങളിലെയും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. എന്നാല്‍, മഴ അഞ്ചു ദിവസം കൂടി ഇതേ രീതിയില്‍ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ വെള്ളം പൊങ്ങി റെയില്‍പ്പാളം കാണാനാവാത്ത സ്ഥിതിയാണ്. മഴ കാരണം സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.

താനെ, നവി മുംബൈ, മലാഡ്, ബോരിവാലി എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉല്ലാസ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധച്ചിരിക്കുന്നു. ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. താനെയില്‍ 40 സെന്റീമീറ്ററാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. താനെ, നവി മുംബൈ, മലാഡ്, ബോരിവാലി എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉല്ലാസ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധച്ചിരിക്കുന്നു. ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. താനെയില്‍ 40 സെന്റീമീറ്ററാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

chandrika: