തിരുവനന്തപുരം: കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് വിലക്കേര്‍പ്പെടുത്തിയത്. നാളെ മുതല്‍ ഞായറാഴ്ച വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മെയ് 26 മുതല്‍ 28 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായി കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മെയ് 26, 27 തീയതികളില്‍ തമിഴ്‌നാട് തീരത്തും ഗള്‍ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരത്തും ശക്തമായി കാറ്റ് വീശും. മെയ് 28ന് തമിഴ്‌നാട് തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലിലും കാറ്റ് വീശും.
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ള തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചത്. അതേസമയം കര്‍ണാടക തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു.