X

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നു കേരളത്തില്‍ പരക്കെ മഴ. ഇന്നു മലപ്പുറം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ടുമുണ്ട്.

മത്സ്യബന്ധനത്തിനു കടലില്‍ പോകരുതെന്നു മുന്നറിയിപ്പു നല്‍കി. കേരളതീരത്ത് 4.6 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി ഡാമുകളില്‍ ജലനിരപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്നു റെഡ് അലര്‍ട്ട് നല്‍കി.
ഇടുക്കിയിലെ കുണ്ടള, പൊന്മുടി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ യെലോ അലര്‍ട്ട് നല്‍കി. ന്യൂനമര്‍ദം ഇന്നു വൈകിട്ടോടെ ദുര്‍ബലമാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ നാളെയും സംസ്ഥാനത്തു ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

web desk 1: