ബംഗളൂരു: കര്‍ണാടകയിലുണ്ടായ പ്രളയത്തിന് സാമ്പത്തിക സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു. മൂന്നു മാസങ്ങള്‍ക്കിടെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കനത്ത നാശമാണ് സംഭവിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കനത്ത മഴയില്‍ നാശം നേരിട്ട കര്‍ണാടകയുടെ പുനര്‍നിര്‍മാണത്തിന് 3,000 കോടി രൂപ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. കഴിഞ്ഞ മൂന്നു മാസത്തെ കനത്ത മഴയില്‍ വ്യാപകമായ നാശമാണ് സംസ്ഥാനത്തുണ്ടായതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ-സംസ്ഥാന പാതകള്‍ അടക്കം 2,225 കിലോമീറ്റര്‍ റോഡുകള്‍ക്ക് നാശം സംഭവിച്ചു. 240 പാലങ്ങളും തകര്‍ന്നു. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കനത്ത നാശമാണ് സംഭവിച്ചതെന്ന് ഉന്നതതല യോഗം വിലയിരുത്തി. മഡികേരി-സുല്ലിയ, സാകേശ്പൂര്-ഗുണ്ഡിയ, ചര്‍മാദി-കോട്ടിഗേര എന്നീ ദേശീയ പാതകള്‍ക്ക് പുനര്‍നിര്‍മാണം ആവശ്യമുണ്ട്.
നാശം സംഭവിച്ച പൊതുമുതലുകള്‍, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, സ്വകാര്യ വ്യക്തികളുടെ നാശ നഷ്ടങ്ങള്‍, കാര്‍ഷിക മേഖലയിലെ നാശങ്ങള്‍ എന്നിവയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കനത്ത മഴ; കര്‍ണാടക 3,000 കോടി ആവശ്യപ്പെടും
Tags: rain