ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്ന് ഉച്ചക്ക് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക് ഒരു ഷട്ടര്‍ 40 സെമീ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.
നിലവില്‍ 2398.80 അടിയാണ് ജലനിരപ്പ്. 2398.03 അടിയാവുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. 2399.03 അടിയാവുന്നതോടെ റെഡ് അലര്‍ട്ട് ആവും. റെഡ് അലര്‍ട്ട് ആയ ശേഷം തുറന്നാല്‍ മതിയെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഉച്ചക്ക് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.