സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, സ്‌കൂള്‍, പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. കോട്ടയത്ത് മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഇടുക്കിയില്‍ പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. കേരളത്തില്‍ ഇന്ന് കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.
ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും വ്യാപകമായ മഴ തുടരുന്നത്.
കോട്ടയം ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര മേഖലകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. കേരള, കര്‍ണാടക, തമിഴ്നാട് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. എല്ലാ ജില്ലകളിലും താലൂക്ക് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.