മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി മലപ്പുറം ജില്ലാ കലക്ടര്‍. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. അതിനാല്‍ ചാലിയാറില്‍ ജിലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ ചാലിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.