X
    Categories: NewsViews

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍: കോഴിക്കോട് 4 മരണം; മൂന്ന് പേരെ കാണാതായി

കോഴിക്കോട്: കുറ്റിയാടി വളയന്നൂര്‍ ഒഴുക്കില്‍ പെട്ട രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വേങ്ങേരി വില്ലേജ്, കണ്ണാടിക്കല്‍ വെള്ളത്തില്‍ വീണ തലയടിച്ച് ഒരാള്‍ മരിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു, മൂന്നു പേരെ കാണാതായി

കുറ്റിയാടി ടൗണിലെ സിറാജുല്‍ ഹുദാ മസ്ജിദില്‍ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു. ഇവിടെ വേണ്ട കാര്യങ്ങള്‍ ചെയ്ത ശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവര്‍. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവിടെ കാല് തെറ്റി വെള്ളത്തില്‍ ആണ്ടു പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരക്കെത്തി. ട്യൂബ് പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

chandrika: