മലപ്പുറം: മഴ കനത്തതോടെ മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു.
തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പോലീസും മല്‍സ്യ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിന് ശേഷം ആറ് ബോട്ടുകള്‍ കരക്കെത്തിച്ചു. നിരവധി ബോട്ടുകള്‍ തകര്‍ന്നു. ഭാരതപ്പുഴയില്‍ നിന്നുള്ള ശക്തമായ ഒഴുക്കും ബോട്ട് തകരാന്‍ കാരണമായി. വെള്ളിയാഴ്ച ആയതിനാല്‍ ബോട്ടുകള്‍ കൂടുതലായി നങ്കൂരമിട്ടിരുന്നു. കടലിലേക്ക് ഒഴുകിയ ബോട്ടുകള്‍ കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.