X

കനത്ത മഴ: കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ നടന്‍ കാര്‍ത്തിയും

 

കനത്ത മഴയില്‍ കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ തമിഴ് നടന്‍ കാര്‍ത്തിയും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ കാര്‍ത്തിയും സംഘവും കുടുങ്ങുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് കാര്‍ത്തി ഷൂട്ടിനായി മണാലിയില്‍ എത്തിയത്. അതേസമയം, ആറ് ദിവസം മുന്‍പേ ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയിരുന്നു

റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങുകയായിരുന്നു കാര്‍ത്തി. എന്നാല്‍ ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തിയെന്നും താന്‍ സുരക്ഷിതനാണെന്നും കാര്‍ത്തി ട്വീറ്ററില്‍ കുറിച്ചു. അതേസമയം ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം 140 പേര്‍ മലമുകളില്‍ കുടുങ്ങി കിടക്കുകയാണ്.

chandrika: