X
    Categories: NewsViews

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത; ഓറഞ്ച് അലെര്‍ട്ട്


തിരുവനന്തപുരം: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതു കാരണം കേരളത്തിലെ വിവിധ ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഇടുക്കി,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. 26ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് എന്നിവിടങ്ങളിലും 27ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നിവിടങ്ങളിലും 28ന് കോഴിക്കോട്, കണ്ണൂര്‍ എന്നിനവിടങ്ങളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റു ജില്ലകളില്‍ നേരിയ തോതിലുള്ള മഴ ലഭിക്കും.

ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇതു കരയിലേക്കു കടന്ന് ഗുജറാത്തിലേക്കു നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

web desk 1: