X

ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു ; കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതത്തില്‍

ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. ഡല്‍ഹിയില്‍ വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ചരിത്രത്തില്‍ ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണ് ഇത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയായിരുന്നു താപനില.
കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ നദികളും റിസര്‍വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം.

ചൂട് കനത്തതോടെ നഗരവാസികളില്‍ ഭൂരിഭാഗവും ഹില്‍ സ്‌റ്റേഷനുകളിലേക്ക് പോകുകയാണ്. വിനോദസഞ്ചാരികളാല്‍ തിങ്ങിനിറഞ്ഞ സ്ഥിതിയിലാണ് പലസ്ഥലങ്ങളും. ദിവസേന 15,000ത്തിനും 20,000ത്തിനും ഇടയ്ക്ക് വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തുന്നത്. ഇവിടുത്തെ 8,000ത്തോളം മുറികളും നിറഞ്ഞിരിക്കുകയാണ്. 2,000 മുറികളുള്ള മസൂറിയിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങള്‍.

Test User: