യുണൈറ്റഡ്‌നാഷന്‍സ്: ആഭ്യന്തര കലപാത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തിങ്കാളാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച തന്റെ മുമ്പില്‍ അന്തേവാസികള്‍ കെട്ടഴിച്ചത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത പീഡനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
റോഹിംഗ്യന്‍ മുസ്്‌ലിം വംശഹത്യ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കടുന്നകയറ്റമാണെന്നും അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വംശീയ ശുദ്ധീകരണത്തിനാണ് മ്യാന്‍മര്‍ സേനയും ബുദ്ധമതക്കാരും ശ്രമിച്ചതെന്നാണ് യു.എന്‍ പറയുന്നത്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവര്‍ തനിക്കു മുന്നില്‍ ബലാത്സംഗത്തിന്റേയും മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകങ്ങളുടേയും നേര്‍സാക്ഷ്യമാണ് അറിയിച്ചതെന്ന് ഗുട്ടറസ് പറഞ്ഞു. നീതിയും സുരക്ഷിതമായ തിരിച്ചു പോക്കുമാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 200,000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെന്നും ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നവരും മുറിപ്പെട്ടവരുമായി വിഭാഗമാണ് റോഹിംഗ്യകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകബാങ്ക് തലവന്‍ ജിം യോങ് കിമ്മിനൊപ്പമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത്. റോഹിംഗ്യകളോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് ഗുട്ടറസ് പറഞ്ഞു. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിനു ശേഷം 700,000 റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെത്തിയത്.
നേരത്തെ മെയില്‍ റോഹിംഗ്യ വംശഹത്യ നടന്ന റാകിനെയില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കൊള്ളയുടേയും ബലാത്സംഗത്തിന്റേയും കൊലപാതകങ്ങളുടേയും കരളലിയിപ്പിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ് അഭയാര്‍ത്ഥികള്‍ പറഞ്ഞത്.
വംശീയ ഹത്യയാണ് നടന്നതെന്ന യു.എന്‍, യു.എസ് വാദത്തെ മ്യാന്‍മര്‍ തള്ളിയിരുന്നു. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനായി മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ നവംബറില്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും ഇത് പിന്നീട് നിലക്കുകയായിരുന്നു. ഇതുവരെ 200 പേരെ മാത്രമാണ് മാറ്റി പാര്‍പ്പിച്ചത്. പൗരത്വവും സുരക്ഷയും ഉറപ്പു വരുത്തുന്നതു വരെ അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും തരിച്ചു പോകാന്‍ തയാറല്ല.