ദോഹ: വയനാട് കമ്പളക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതംമൂലം മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫ (30)യാണ് മരണമടഞ്ഞത്.ഉമ്മുഗുവൈലിനയിലെ ടീ വേൾഡിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തു തന്നെയായിരുന്നു താമസം. താമസ സ്ഥലത്തു വെച്ചു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ:
അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.