കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം – ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ – ബ്ലെസി.