X
    Categories: gulfNews

പ്രവാസികളില്‍ ഹാര്‍ട്ട് അറ്റാക്ക്,സ്‌ട്രോക് എന്നിവ അധികരിച്ചു: ഡോക്ടര്‍ ആസാദ് മൂപ്പന്‍

ദുബൈ : ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക് എന്നിവ പ്രവാസികളില്‍ അധികരിച്ചതായി ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടെ
ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രവാസ ജീവിതത്തിന്റെ ഭാഗമായ മാനസിക സംഘര്‍ഷങ്ങളും,അമിത ഭക്ഷണവും, വ്യായാമകുറവും സ്‌ട്രോക്, ഹാര്‍ട് അറ്റാക്ക് എന്നിവക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. പ്രായ-ലിംഗ ഭേദമന്യേ രോഗം അധികരിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ മെഡിക്കല്‍ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ അസ്റ്റര്‍ ഡി എം കോര്‍പ്പറേറ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പേജ് ഇന്ത്യ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച അമ്മാര്‍ കിഴുപറമ്പിന്റെ സ്‌ട്രോക് അതിജീവന പാഠങ്ങള്‍ എന്ന പുസ്തകം പ്രവാസ ലോകത്തെ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിക്ക് നല്‍കി ഡോക്ടര്‍ ആസാദ് മൂപ്പന്‍ പ്രകാശനം ചെയ്തു. ഹാരിസ് കോസ്‌മോസ്, സലീം നൂര്‍ അജ്മാന്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ജെ വിത്സന്‍,ആസ്റ്റര്‍ ഡി എം കോ ഓപ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഹെഡ് പി. എ.ജലീല്‍,ആസ്റ്റര്‍ വോളണ്ടിയര്‍ നിഹാദ് നാസിര്‍, ഗ്രന്ഥ കര്‍ത്താവ് അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ സംബന്ധിച്ചു.. അന്താ രാഷ്ട്ര സ്‌ട്രോക് ദിനമായ ഒക്ടോബര്‍ 29 ന് ദുബൈ സബീല്‍ പാര്‍ക്കില്‍ സ്‌ട്രോക്, ഹാര്‍ട്ട് അറ്റാക് അവബോധ പ്രോഗ്രാം പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

webdesk11: