X
    Categories: HealthMoreWomenYouth

രാവിലെ വേഗത്തില്‍ ചെയ്യാവുന്ന 5 വ്യായാമ രീതികള്‍

ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കുന്നകാലത്ത് വ്യായാമം ഒഴിച്ചുകൂടാനാകാത്തതായി മാറികഴിഞ്ഞിരിക്കുന്നു. തിരക്കേറിയജീവിതത്തിനിടയില്‍ അല്‍പനേരം ആരോഗ്യകാര്യങ്ങള്‍ക്ക് മാറ്റിവെക്കാന്‍ ഇന്ന് പലരും ശീലിച്ചുകഴിഞ്ഞു. രാവിലെ അരമണിക്കൂറിനുള്ളില്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാവുന്ന വ്യായാമരീതികള്‍ പരിചയപ്പെടാം…ഇതുവഴി ഓരോദിവസവും ഊര്‍ജ്ജസ്വലതയോടെ തുടങ്ങാം.

അഞ്ച് സ്ട്രച്ചിംഗ് വ്യായാമങ്ങള്‍

-കഴുത്ത് ചുറ്റിക്കുന്നത്
നിവര്‍ന്ന് നിന്ന്, കാലുകള്‍ തോളിന്റെ വീതിയില്‍ അകത്തിവെക്കുക, കൈകള്‍ അരയില്‍പിടിച്ച് വേണം നില്‍ക്കാന്‍. കഴുത്ത് ഘടികാരദിശയില്‍ പതുക്കെ തിരിക്കുക. 10മുതല്‍ 15തവണവരെ ഇതാവര്‍ത്തിക്കണം. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് തോളിനും കഴുത്തിനും പേശികള്‍ക്കും ഗുണംചെയ്യുന്നതാണ് ഈ വ്യായാമരീതികള്‍

-വശങ്ങളിലേക്ക് ശരീരം വളയ്ക്കുന്നത്
സൈഡ് ബെന്‍ഡ് രക്തം ഒഴുകുന്നതിനും കൂടുതല്‍ സജീവമാകുന്നതിനും സഹായകരമാണിത്. ഇരുന്നുകൊണ്ടോ എഴുന്നേറ്റ് നിന്നോ ചെയ്യാവുന്നതാണ്. ഇതിനായി ഒരുകൈ ഉയര്‍ത്തി ഒരുവശത്തേക്ക് എടുക്കുക. ഇതോടൊപ്പം നിങ്ങളുടെ ശരീരം ആവശത്തേക്ക് ചെരിക്കുക. ഓരോവശത്തും 10-15 തവണ ചെയ്യാവുന്നതാണ്.

-മുന്നോട്ട് ശരീരം വളയ്ക്കുന്നത്
സൈഡ് ബെന്‍ഡിന് സമാനമായി ഫോര്‍വേഡ് ബെന്‍ഡും മികച്ചൊരു വ്യായാമമുറയാണ്. ഇത് വയര്‍, പുറം, പിന്‍തുട, ഞെരമ്പിന്റെ പേശികള്‍ എന്നിവ തുറക്കാന്‍ സഹായിക്കുന്നു. നേരെ നിന്നതിന് ശേഷം അരയില്‍ നിന്ന് മുന്നോട്ട് കുനിയുക. മുട്ടുവളയ്ക്കാതെ കൈവിരലുകള്‍കൊണ്ട് കാല്‍വിരലിലോ തറയിലോ സ്പര്‍ശിക്കാന്‍ ശ്രമിക്കുക. പിന്നീട് പൂര്‍വ്വസ്ഥിതിയേക്ക് വരണം. ദിവസവും 10മുതല്‍ 15തവണ ആവര്‍ത്തിക്കാവുന്നതാണ്.

ട്വസ്റ്റുകള്‍
-കാലുകള്‍ തോളിന്റെ വീതിയില്‍ അകത്തിവെച്ച് നിവര്‍ന്നുനില്‍ക്കുക. അരയില്‍ കൈവെച്ച് കാലുകള്‍ അനക്കാതെവെക്കണം. അരയ്ക്ക് മുകള്‍ഭാഗം ഒരുഭാഗത്തേക്ക് പതുക്കെ തിരിക്കുക. പൂര്‍വ്വസ്ഥിതിയിലേക്ക് വരിക. മറുവശത്തേക്കും ഇതുതന്നെ ആവര്‍ത്തിക്കുക. പിറകിലേയും തോളിലേയും പേശികള്‍ വലിച്ചുനീട്ടാന്‍ ട്വിസ്റ്റുകള്‍ സ്ഥിരമായി ചെയ്യുന്നത് വലിയ സഹായകരമാകും

കൈകള്‍ക്കുള്ള സ്ട്രച്ചിംഗ്
-കൈകള്‍ വശങ്ങളിലേക്ക് ചേര്‍ത്ത് നേരെനില്‍ക്കുക. ഒരുകൈ തോളിന്റെ ഉയരത്തില്‍ കൊണ്ടുവരുക. എതിര്‍വശത്തേക്കും ഇതാവര്‍ത്തിക്കുക. മറ്റുകൈ ഉപയോഗിച്ച് കൂടുതല്‍ വലിക്കാന്‍ ശ്രമിക്കുക. മറുവശത്തും ഇതുതന്നെ ആവര്‍ത്തിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: