X

കോവിഡിനെതിരെ വാക്‌സിന്‍ വന്നാലും കാര്യങ്ങള്‍ പഴയപടിയാക്കാന്‍ കഴിയില്ലെന്ന് ടെഡ്രോസ്

കോവിഡ് വാക്‌സീന്‍ വന്നതു കൊണ്ട് മാത്രം അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തങ്ങള്‍ക്ക് കാര്യങ്ങള്‍ പഴയപടിയാക്കാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞത്. കൊറോണ വൈറസിനെതിരായ ആഗോള പോരാട്ടത്തില്‍ വാക്‌സീന്‍ ഒരു ‘സുപ്രധാന ടൂള്‍’ ആയിരിക്കുമെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ ഇത് കോവിഡ് മഹാമാരിയെ സ്വന്തമായി അവസാനിപ്പിക്കില്ല. എല്ലാറ്റിനും പരിഹാരമാകുന്ന ഒരെണ്ണം ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്ന് ഉറപ്പില്ലെന്നും ടെഡ്രോസ് പറഞ്ഞു.

വൈറസിനെ താഴ്ന്ന നിലയിലേക്ക് എത്തിക്കുന്നതിന് ലോക നേതാക്കളും പൊതുജനങ്ങളും അവരുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിനെ കുറിച്ച് പഠിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല, കാര്യങ്ങള്‍ പഴയപടിയാകാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകമെമ്പാടുമുള്ള 22.7 ദശലക്ഷത്തിലധികം ആളുകളെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഏഴ് മാസത്തിനുള്ളില്‍ 794,100 പേരെങ്കിലും ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുറഞ്ഞത് 30 വാക്‌സീനുകളെങ്കിലും നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉണ്ട്.

കൊറോണ വൈറസിനെ നേരിടാന്‍ ‘സില്‍വര്‍ ബുള്ളറ്റ്’ ഇല്ലെന്നും ‘ഒരിക്കലും ഉണ്ടാകില്ല’ എന്നും ഈ മാസം ആദ്യം ടെഡ്രോസ് പറഞ്ഞിരുന്നു. പൊതുജനാരോഗ്യത്തിന്റെയും രോഗനിയന്ത്രണത്തിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെ ലോക നേതാക്കള്‍ക്ക് പുതിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രോഗികളെ പരിശോധിക്കുക, ഒറ്റപ്പെടുത്തുക, ചികിത്സിക്കുക, അവരുടെ കോണ്‍ടാക്റ്റുകള്‍ കണ്ടെത്തല്‍, ക്വാറന്റീന്‍ എന്നിവ കൃത്യമായി നടപ്പിലാക്കുക. കമ്മ്യൂണിറ്റികളെ അറിയിക്കുക, ശാക്തീകരിക്കുക, ശ്രദ്ധിക്കുക ഇതമാത്രമാണ് വഴിയെന്നും അദ്ദേഹം ഓഗസ്റ്റ് 3 ന് പറഞ്ഞിരുന്നു.

ഓരോ വ്യക്തിക്കും മഹാമാരിയില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ടെഡ്രോസ് വെള്ളിയാഴ്ച പറഞ്ഞു. പ്രാദേശികമായി കോവിഡ് 19 വ്യാപനത്തിന്റെ തോത് അറിയാനും തങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ അവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കാനും ഓരോ വ്യക്തിക്കും കുടുംബത്തിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Test User: