X

അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ആഴ്ച കോട്ടത്തറയിലെ നാട്ടക്കല്ലൂരില്‍ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഒക്‌ടോബര്‍ 22ന് ജനിച്ച മീനാക്ഷിശ്രീനാഥ് ദമ്പതികളുടെ പെണ്‍കുഞ്ഞിനെ അനക്കമില്ലാതായതിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിയത്. കുട്ടികളുടെ ഐസിയുവിലായിരുന്നു ആദ്യ പരിശോധന.

webdesk14: